Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Alternative

തൊഴിൽ നിയമത്തിന് സംസ്ഥാന ബ​​​​ദ​​​​ൽ; ലേ​ബ​ർ കോ​ൺ​ക്ലേ​വ് 19ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: രാ​​​​ജ്യ​​​​ത്ത് നി​​​​ല​​​​നി​​​​ന്ന ഇ​​​​രു​​​​പ​​​​ത്തി​​​​യൊ​​​​മ്പ​​​​ത് തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ളെ നാ​​​​ല് തൊ​​​​ഴി​​​​ൽ കോ​​​​ഡു​​​​ക​​​​ളാ​​​​ക്കി മാ​​​​റ്റി കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ പ​​​​രി​​​​ഷ്കാ​​​​ര​​​​ത്തി​​​​നെ​​​​തി​​​​രേ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും താ​​​​ത്പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന ബ​​​​ദ​​​​ൽ ന​​​​യം രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​യി ‘ലേ​​​​ബ​​​​ർ കോ​​​​ൺ​​​​ക്ലേ​​​​വ് 2025’ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

ഡി​​​​സം​​​​ബ​​​​ർ 19നു ​​​​രാ​​​​വി​​​​ലെ 10ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം തൈ​​​​ക്കാ​​​​ട് ലെ​​​​മ​​​​ൺ ട്രീ ​​​​പ്രീ​​​​മി​​​​യ​​​​റി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ലേ​​​​ബ​​​​ർ കോ​​​​ൺ​​​​ക്ലേ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ഫെ​​​​ഡ​​​​റ​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മേ​​​​ൽ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന തൊ​​​​ഴി​​​​ൽ നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ യോ​​​​ജി​​​​ച്ച പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി​​​​മാ​​​​രും കോ​​​​ൺ​​​​ക്ലേ​​​​വി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് പി​​​​ആ​​​​ർ ചേം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ന്ന വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി അ​​​​റി​​​​യി​​​​ച്ചു.

പ​​​​ഞ്ചാ​​​​ബ് തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി ത​​​​രു​​​​ൺ പ്രീ​​​​ത് സിം​​​​ഗ്, ത​​​​മി​​​​ഴ്നാ​​​​ട് തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി സി.​​​​വി. ഗ​​​​ണേ​​​​ശ​​​​ൻ, ജാ​​​​ർ​​​​ഖ​​​​ണ്ഡ് തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി സ​​​​ഞ്ജയ് പ്ര​​​​സാ​​​​ദ് യാ​​​​ദ​​​​വ്, തെ​​​​ല​​​​ങ്കാ​​​​ന മ​​​​ന്ത്രി വി​​​​വേ​​​​ക് വെ​​​​ങ്ക​​​​ട്ട​​​​സ്വാ​​​​മി എ​​​​ന്നി​​​​വ​​​​രെ കൂ​​​​ടാ​​​​തെ സം​​​​സ്ഥാ​​​​ന മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ, പി. ​​​​രാ​​​​ജീ​​​​വ് എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ക്കും.

സു​​​​പ്രീംകോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി​​​​മാ​​​​ർ, അ​​​​ഡ്വ​​​​ക്ക​​​​റ്റ് ജ​​​​ന​​​​റ​​​​ൽ, ദേ​​​​ശീ​​​​യ​​​​സം​​​​സ്ഥാ​​​​ന ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​ക്ക​​​​ൾ, നി​​​​യ​​​​മ​​​​ അ​​​​ക്കാ​​​​ദ​​​​മി​​​​ക് വി​​​​ദ​​​​ഗ്ധ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ര​​​​ണ്ട് പ്ര​​​​ധാ​​​​ന ടെ​​​​ക്നി​​​​ക്ക​​​​ൽ സെ​​​​ഷ​​​​നു​​​​ക​​​​ൾ കോ​​​​ൺ​​​​ക്ലേ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കും.

ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ എ​​​​ന്ന വി​​​​ഷ​​​​യത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ദ്യ സെ​​​​ഷ​​​​നി​​​​ൽ അ​​​​ഡ്വ​​​​ക്കേ​​​​റ്റ് ജ​​​​ന​​​​റ​​​​ൽ കെ. ​​​​ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ കു​​​​റു​​​​പ്പ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​കും. സു​​​​പ്രീംകോ​​​​ട​​​​തി മു​​​​ൻ ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ഗോ​​​​പാ​​​​ല ഗൗ​​​​ഡ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തൊ​​​​ഴി​​​​ൽ ന​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള ബ​​​​ദ​​​​ൽ ത​​​​ന്ത്ര​​​​ങ്ങ​​​​ൾ എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ സെ​​​​ഷ​​​​നി​​​​ൽ എ​​​​ള​​​​മ​​​​രം ക​​​​രീം അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​കും. പ്ര​​​​ഫ. ശ്യാം ​​​​സു​​​​ന്ദ​​​​ർ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.

സി​​​​ഐ​​​​ടി​​​​യു ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ത​​​​പ​​​​ൻ സെ​​​​ൻ, എ​​​​ഐ​​​​ടി​​​​യു​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​മ​​​​ർ​​​​ജി​​​​ത്ത് കൗ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ദേ​​​​ശീ​​​​യ നേ​​​​താ​​​​ക്ക​​​​ൾ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രും. കോ​​​​ൺ​​​​ക്ലേ​​​​വി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ താ​​​​ത്പ​​​​ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തും.

ന​​​​യ​​​​പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​യം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ ക​​​​ത്തു​​​​മാ​​​​യി ലേ​​​​ബ​​​​ർ കോ​​​​ഡു​​​​ക​​​​ളെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന വി​​​​വി​​​​ധ കേ​​​​ന്ദ്ര തൊ​​​​ഴി​​​​ലാ​​​​ളി യൂ​​​​ണി​​​​യ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി കേ​​​​ന്ദ്ര തൊ​​​​ഴി​​​​ൽ മ​​​​ന്ത്രി​​​​യെ കാ​​​​ണു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up